വെടിക്കെട്ടിന്റെ സംഗീതത്തിന്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപ് വാ സികള്‍ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാന്‍ഡ്, ടോ ലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പുതുവര്‍ഷമെത്തി.
എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേറ്റു. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയാണ് ജര്‍മനിയില്‍ പുതുവര്‍ഷം പിറന്നത്. യുകെയില്‍ പുതുവര്‍ഷം എത്തിയത് ജര്‍മന്‍ സമയം ഒരുമണിയ്ക്കാണ്.

Comments: